ലണ്ടനില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ക്ക് നേരെ ആക്രമണശ്രമം. പിന്നില്‍ ഖാലിസ്ഥാന്‍ വിഘടനവാദികളെന്നാണ് ലഭിക്കുന്ന വിവരം. എസ് ജയശങ്കര്‍ സഞ്ചരിച്ച കാറിന് നേരെ ഒരാള്‍ പാഞ്ഞടുക്കുകയും ഇന്ത്യന്‍ പതാക കീറി എറിയുകയുമായിരുന്നു. ലണ്ടനിലെ ഛതം ഹൗസില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ആയിരുന്നു സംഭവം.
വേദിക്ക് പുറത്ത് ഖാലിസ്ഥാന്‍ അനുകൂലികള്‍ പ്രതിഷേധമുദ്രവാക്യം മുഴക്കിയിരുന്നു. സംഭവത്തില്‍ ബ്രിട്ടനോട് പ്രതിഷേധം അറിയിക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായാണ് കേന്ദ്രമന്ത്രി ബ്രിട്ടനിഎത്തിയത്.