Publish Date: Sat, 10 Jul 2021 (14:46 IST)
Updated Date: Sat, 10 Jul 2021 (14:48 IST)
രാജ്യത്തെ മറ്റുസംസ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തതില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ കിറ്റെക്‌സിനു നല്‍കാമെന്ന് തെലങ്കാന അറിയിച്ചതായി സാബു എം ജേക്കബ്. തെലങ്കാന വ്യവസായ മന്ത്രി കെടി രാമറാവുവാണ് ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്. തൊഴില്‍ അവസരങ്ങളും നിക്ഷേപങ്ങളും വര്‍ധിപ്പിക്കുകയാണ് തെലങ്കാനയുടെ ലക്ഷ്യം. അതിനാല്‍ തന്നെ പരിശോധനയുടെ പേരില്‍ ഒരുവ്യവസായത്തേയും ബുദ്ധിമുട്ടിക്കില്ലെന്ന് സാബു പറയുന്നു.
രണ്ടുകൂടിക്കാഴ്ചകളിലായി തെലങ്കാനയുടെ വ്യവസായ നയവും സാധ്യതയും ആനുകൂല്യങ്ങളും വിശദീകരിച്ചതായി സാബു എം ജേക്കബ് പറഞ്ഞു.