Select Your Language

Notifications

webdunia
webdunia
webdunia
webdunia

Azadi ka amrit mahothsav: 1857ലേതല്ല ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര സമരം, പൈക കലാപത്തെ പറ്റി അറിയാം

Azadi ka amrit mahothsav: 1857ലേതല്ല ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര സമരം, പൈക കലാപത്തെ പറ്റി അറിയാം
, വെള്ളി, 5 ഓഗസ്റ്റ് 2022 (19:53 IST)
1857ലെ ശിപായി ലഹളയെന്ന് ബ്രിട്ടീഷുകാർ കളിയാക്കിയ പ്രക്ഷോഭമാണ് ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രസമരമായി കണക്കാക്കിയിരുന്നത്. എന്നാൽ 2018 മുതൽ ഇതിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തിയിരുന്നു. 2019ലെ സ്വാതന്ത്രദിനം മുതൽ 1817ൽ പൈക സമുദായത്തിലെ രാജാക്കന്മാർ ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ നടത്തിയ പൈക കലാപത്തെയാണ് ബ്രിട്ടീഷ് ഭരണത്തിനെതിരായ രാജ്യത്തെ ആദ്യ സംഘടിതപോരാട്ടമായി കണക്കാക്കുന്നത്. . പൈക കലാപത്തിൻ്റെ 200 വാർഷികദിനത്തിലായിരുന്നു ഈ പ്രഖ്യാപനമുണ്ടായത്.
 
ബക്ഷി ജഗന്ധു ബിദ്യാധരയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ 1817ൽ നടന്ന കലാപമാണ് പൈക ബിദ്രോഹ എന്നറിയപ്പെടുന്നത്. കലാപത്തെ കമ്പനി സൈന്യം അടിച്ചമർത്തുകയായിരുന്നു. 1803ൽ ഈസ്റ്റ് ഇന്ത്യ കമ്പനി ഒഡീഷ പിടിച്ചടക്കിയപ്പോൾ അതുവരെ അവിടെ കർഷകർക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ കമ്പനി നിർത്തലാക്കി. ഇത് പൈക സമുദായത്തെ അസ്വസ്ഥമാക്കി. തുടർന്ന് പൈക രാജാവായ ബക്ഷി ജഗബന്ധുവിൻ്റെ നേതൃത്വത്തിൽ കമ്പനിക്കെതിരെ ജനങ്ങൾ പോരാട്ടമാരംഭിക്കുകയായിരുന്നു.
 
പൈക കലാപത്തെ അടിച്ചമർത്തിയ ഈസ്റ്റ് ഇന്ത്യ കമ്പനി ജഗബന്ധുവടക്കമുള്ളവരെ ജയിലിലടക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ: പദ്ധതി തുകയിൽ 78% ചിലവഴിച്ചത് പരസ്യത്തിനായി