കേന്ദ്രസർക്കാരിൻ്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിക്ക് വേണ്ടി അനുവദിച്ച തുകയിൽ 78 ശതമാനവും പരസ്യത്തിനായി ചിലവഴിച്ചതാണെന്ന് പാർലമെൻ്റ് കമ്മിറ്റി റിപ്പോർട്ട്. പരസ്യത്തിനായി ഇത്രയധികം തുക ചിലവഴിക്കുന്നത് പുനഃപരിശോധിക്കണമെന്ന് റിപ്പോർട്ടിൽ സമിതി ആവശ്യപ്പെട്ടു.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയ്ക്കായി 2016-19 കാലയളവിൽ 446.72 കോടി രൂപയാണ് ചിലവഴിച്ചത്. ഇതിൽ 78 ശതമാനവും മാധ്യമങ്ങളിൽ പരസ്യം നൽകാനാണ് ഉപയോഗിച്ചത്. പിന്നോക്ക മേഖലകളിലെ ലിംഗാനുപാതം മെച്ചപ്പെടുത്താനും പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിനുമുള്ള പദ്ധതിയാണിത്.