'ഹിന്ദു സഹോദരങ്ങളുടെ ശ്രദ്ധക്ക്, നമ്മുടെ ഗോമാതാവിനെ കൊല്ലുന്ന ഒരു പരിപാടി കൊൽക്കത്തയിൽ നടക്കാൻ പോകുന്നു'

ഭീഷണികളെ തുടർന്ന് കൊൽക്കത്തയിൽ നടത്താനിരുന്ന ബീഫ് ഫെസ്റ്റിവൽ ഉപേക്ഷിച്ചു

വെള്ളി, 7 ജൂണ്‍ 2019 (19:34 IST)
ഭീഷണി ഫോൺകോളുകളെയും സാമൂഹ്യ മാധ്യമങ്ങളിലെ പരാമർശങ്ങളെയും തുടർന്ന് കൊൽക്കത്തയിൽ നടത്താനിരുന ബീഫ് ഫെസ്റ്റിവെൽ സംഘാടകർ ഒഴിവാക്കി. ജൂൺ 23നണ് നഗരത്തിൽ ബീഫ് ഫെസ്റ്റിവൽ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഹൈന്ദവ സംഘടനകളിൽനിന്നും ഭീഷണി ഉണ്ടായതോടെ പരിപാടി ഉപേക്ഷിക്കാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു.
 
'ബീഫ് ഫെസ്റ്റിവൽ നടത്തുന്നതിനെതിരെ രൂക്ഷമായ വിമർശനങ്ങളും ഭീഷണികളുമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉണ്ടായത്. പരിപാടിയുടെ സംഘാടകരെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിൽ വരെ പ്രതികരണങ്ങൾ ഉണ്ടായി. 'ഹിന്ദു സഹോദരങ്ങളെ നമ്മുടെ ഗോമാതാവിനെ കൊല്ലുന്ന ഒരു പരിപാടി കൊൽക്കത്തയിൽ നടക്കാൻ പോവുകയാണ്, രാജ്യത്തെ മുഴുവൻ ഗോരക്ഷാ സേനകളെയും നഗരത്തിൽ അണി നിരത്തിയാൽ പശുക്കളെ രക്ഷിക്കാനാകും' പരിപാടിയുടെ സംഘാടകരുടെ ഫോൻ നമ്പർ ഷെയർ ചെയ്തുകൊണ്ടായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരം ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
 
ഹിന്ധുക്കൾ ഭുരിപക്ഷം ഉള്ള ഒരു രാജ്യത്ത് ബീഫ് പാർട്ടി നടക്കുമെങ്കിൽ അത് ഇന്ത്യയിൽ മാത്രമായിരിക്കും എന്നായിംരുന്നു മറ്റൊരു പോസ്റ്റ്. ഇത്തരത്തിൽ വർഗീയമായി നിരവധി പോസ്റ്റോകൾ ഫെയിസ്ബുക്കിലും മറ്റു സോഷ്യൽ മീഡിയ വഴിയും പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോ സംഘർഷങ്ങൾക്ക് കാരണമായേക്കാം എന്ന് തോന്നിയതോടെയാണ് ബീഫ് ഫെസ്റ്റിവൽ ഒഴിവാക്കാൻ തീരുമാനിച്ചത്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വീട്ടു ജോലിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ബത്തേരി സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു