തമിഴ് നടന്‍ സിദ്ധാര്‍ത്ഥിന്‍റെ ഭാര്യ തൂങ്ങിമരിച്ചു

ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (16:09 IST)
തമിഴിലെ പ്രശസ്ത സിനിമാതാരം സിദ്ധാര്‍ത്ഥ് ഗോപിനാഥിന്‍റെ ഭാര്യ സ്മ്രിജ ആത്‌മഹത്യ ചെയ്തു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഒടുവില്‍ സ്മ്രിജ തൂങ്ങിമരിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
 
ചെന്നൈ മധുരവയലിലെ വീട്ടിലാണ് സ്മ്രിജ ആത്മഹത്യ ചെയ്തത്. ‘യാഗവരായിനും നാ കാക്ക’ ഉള്‍പ്പടെയുള്ള ഒട്ടേറെ സിനിമകളില്‍ സിദ്ധാര്‍ത്ഥ് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
 
കഴിഞ്ഞ ദിവസം രാത്രിയില്‍ സിദ്ധാര്‍ത്ഥും സ്മ്രിജയും ഒരുമിച്ച് പുറത്തുപോയി. തിരിച്ചെത്തിയ ശേഷം ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അതിനുശേഷം സിദ്ധാര്‍ത്ഥ് വീടിന്‍റെ സ്വീകരണമുറിയിലാണ് ഉറങ്ങാന്‍ കിടന്നത്. പിന്നീട് സ്മ്രിജ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സ്കൂൾ കലോത്സവവും അന്താരാഷ്‌ട്ര ചലച്ചിത്രമേളയും ഉൾപ്പടെയുള്ള എല്ലാ ആഘോഷ പരിപാടികളും ഒരു വർഷത്തേക്ക് റദ്ദാക്കി; ഇതിനയി നിക്കിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്