Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളത്തിലേക്കുള്ള സണ്ണിയുടെ വരവ് ചരിത്രവുമായി; അതിശയിപ്പിക്കുന്ന രംഗങ്ങളുമായി വീരമഹാദേവി

മലയാളത്തിലേക്കുള്ള സണ്ണിയുടെ വരവ് ചരിത്രവുമായി; അതിശയിപ്പിക്കുന്ന രംഗങ്ങളുമായി വീരമഹാദേവി

മലയാളത്തിലേക്കുള്ള സണ്ണിയുടെ വരവ് ചരിത്രവുമായി; അതിശയിപ്പിക്കുന്ന രംഗങ്ങളുമായി വീരമഹാദേവി
മുംബൈ , ശനി, 19 മെയ് 2018 (12:26 IST)
ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ ആദ്യമായി എത്തുന്ന മലയാള ചിത്രം വീരമഹാദേവിയുടെ ഫസ്റ്റ് ലുക്ക് എത്തി. വിസി വടിവുടയാന്‍ സംവിധാനം ചെയ്യുന്ന ചരിത്ര സിനിമ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലാണ് എത്തുന്നത്.

സ്റ്റീഫ്‌സ് കോര്‍ണര്‍ ഫിലിംസിന്റെ ബാനറില്‍ പൊന്‍സെ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ഗ്രാഫിക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

സണ്ണിക്കൊപ്പം തമിഴ്‌നടന്‍ നാസറും വീരമഹാദേവിയില്‍ പ്രധാന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഗ്രാഫിക്‌സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണ് വീരമഹാദേവി. 150ദിവസത്തെ ഡേറ്റാണ് ഈ ചരിത്ര സിനിമയ്‌ക്കായി സണ്ണി നല്‍കിയിരിക്കുന്നത്.
webdunia

കേരളം - തമിഴ്‌നാട് അതിര്‍ത്തിയിലുള്ള വനപ്രദേശത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഹൈദരാബാദ് രാമോജി  റാവു ഫിലിം സിറ്റിയിലാണ് വമ്പന്‍ കൊട്ടാരങ്ങളുടെ സെറ്റ് ഇട്ടിരിക്കുന്നത്. വീരമഹാദേവിയുടെ പൂര്‍ണ്ണതയ്‌ക്കായി സണ്ണി മലയാളം പഠിക്കുകയും കുതിര സവാരിയും കളരിപ്പയറ്റും സ്വായത്തമാക്കുകയും ചെയ്‌തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കല്ല്യാണ പ്രായമായി, കാത്തിരിക്കട്ടെ; നയൻസിനോട് വിഘ്‌നേഷ്