കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ ഒഴിവാക്കാന്‍ പാകിസ്ഥാന്‍ കോടതിയില്‍ ഇന്ത്യയുടെ അപ്പീല്‍
കുല്‍ഭൂഷന്‍ ജാദവിന്റെ വധ ശിക്ഷ: പാകിസ്ഥാന്‍ കോടതിയില്‍ ഇന്ത്യ അപ്പീല്‍ നല്‍കി
മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന് വധ ശിക്ഷ വിധിച്ചതിനെതിരെ പാകിസ്ഥാന്‍ കോടതിയില്‍ ഇന്ത്യയുടെ അപ്പീല്‍. ഇന്ത്യന്‍ സ്ഥാനപതിയാണ് പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി തെഹ്മിന ജാന്‍ജുവയെ കണ്ട് ഹര്‍ജി കൈമാറിയത്. ചാരവൃത്തിയെന്ന് ആരോപിച്ച് പാകിസ്ഥാന്‍ പട്ടാള കോടതി കുല്‍ഭൂഷന്‍ ജാദവിന് വധ ശിക്ഷ വിധിച്ചത്.
കുല്‍ഭൂഷന്‍ ജാദവിന്റെ അമ്മയുടെ പേരിലാണ് അപ്പീല്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. തന്റെ മകനെ കാണണം എന്ന ആവശ്യം അമ്മ നല്‍കിയ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്ഥാനപതി പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വധ ശിക്ഷ ഒഴുവാക്കണം എന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കുല്‍ഭൂഷന്‍ ജാവിന് വധ ശിക്ഷ നല്‍കിയത് ഒഴിവാക്കണം എന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ നേരത്തെ തള്ളിയിരുന്നു. തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചു, രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കുല്‍ഭൂഷന്‍ ജാദവിനെതിരെ ആരോപിക്കുന്നത്.