അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാര നടപടിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗത കുറഞ്ഞതായി പരാതി. പ്രതിഷേധങ്ങളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായ നീക്കമാണിതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. അത് മാത്രമല്ല ജൂണ്‍ ഒന്നാം തീയതി മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ ഇരികെ ഓണ്‍ലൈന്‍ ആയുള്ള പഠനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ജനങ്ങൾക്ക് ഭയമുണ്ട്.
അതേസമയം ലക്ഷദ്വീപിൽ ഇന്ന് മുതൽ സന്ദർശനവിലക്ക് നിലവിൽ വന്നു. ഇനി മുതൽ കവരത്തി എഡിഎം ആയിരിക്കും സന്ദർശകർക്ക് പ്രവേശാനാനുമതി നൽകുക.കൊവിഡ് പശ്ചാത്തലത്തിലാണ് സന്ദര്‍ശന വിലക്കന്ന് ഉദ്യോഗസ്ഥരുടെ വിശദീകരണം. മാത്രമല്ല സന്ദര്‍ശകര്‍ ഒരാഴ്ച കൂടുമ്പോള്‍ പെര്‍മിറ്റ് പുതുക്കുകയും വേണം.