Select Your Language

Notifications

webdunia
webdunia
webdunia
Monday, 31 March 2025
webdunia

ലോകത്തിന് ഭീഷണിയായി കൊറോണയുടെ പുതിയ വകഭേദം, ഇന്ത്യയിലും ബ്രിട്ടനിലുമുള്ള വൈറസുകളുടെ സങ്കരമെന്ന് ഗവേഷകർ, അതിവേഗം പടരാൻ ശേഷി

കൊവിഡ്
, ഞായര്‍, 30 മെയ് 2021 (09:02 IST)
കൊവിഡ് വ്യാപനത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളി ഉയർത്തി കൊറോണ വൈറസിന് വീണ്ടും ജനിതകമാ‌റ്റം. ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊറോണ വൈറസ് വിയറ്റ്നാമിൽ കണ്ടെത്തി.
 
വിയറ്റ്‌നാം ആരോഗ്യമന്ത്രിയാണ് ഈ വിവരം സ്ഥിരീകരിച്ചത്. മറ്റ് വകഭേദങ്ങളേക്കാൾ വേഗത്തിൽ പടരുന്നതാണ് പുതിയ വൈറസ്. 6856 പേർക്കാണ് ഇതുവരെ വിയറ്റ്നാമിൽ കൊവിഡ് ബാധിച്ചത്. ഇതുവരെ ഇവിടെ  47 പേർ മരിച്ചു. നിലവിൽ വാക്‌സിനേഷൻ പദ്ധതികൾ പുരോഗമിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓക്‌സിജന്‍ ലെവല്‍ താഴുന്നതിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? കുട്ടികളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കണം