ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്കറുടെ (92) വിയോഗത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.ലതാ മങ്കേഷ്‌ക്കറുടെ നേട്ടങ്ങൾ സമാനതകളില്ലാതെ നിലനിൽക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. അതേസമയം ലതാ മങ്കേഷ്കറുടെ വിയോഗം രാജ്യത്ത് നികത്താനാവാത്ത ഒരു ശൂന്യത അവശേഷിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി അനുശോചിച്ചു.
ഇന്ത്യയുടെ വാനമ്പാടിയുടെ വിയോഗത്തിൽ രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ആദരസൂചകമായി ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്‌ത്തിക്കെട്ടുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.