Publish Date: Sat, 05 Feb 2022 (08:12 IST)
Updated Date: Sat, 05 Feb 2022 (08:16 IST)
കോവിഡ് മരണസംഖ്യയില്‍ ഇന്ത്യ മൂന്നാമത്. യു.എസി.നും ബ്രസീലിനും ശേഷം കോവിഡ് മരണം അഞ്ചുലക്ഷം കടക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞവര്‍ഷം ജൂലായ് ഒന്നിന് രാജ്യത്തെ മരണസംഖ്യ നാലുലക്ഷമായിരുന്നു. 217 ദിവസംകൊണ്ട് ഒരു ലക്ഷം പേര്‍ക്കുകൂടി ജീവന്‍ നഷ്ടമായി. കഴിഞ്ഞദിവസം പുതുതായി 1072 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 5,00,055 ആയി ഉയര്‍ന്നു. ആഗോളതലത്തില്‍ യു.എസിലാണ് ഏറ്റവും കൂടുതല്‍ മരണം; 9.2 ലക്ഷം. ബ്രസീലില്‍ 6.3 ലക്ഷം.