Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ

അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മാരായ ഋതുരാജ് അവസ്തി, ദിനേശ് കുമാര്‍ സിങ് എന്നിവരുടെ ബെഞ്ചിന് മുന്‍പാകെ ഹാജരായപ്പോഴാണ് ജഡ്ജിമാരെ അധിക്ഷേപിച്ചത്.

Calling Judges goons

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 11 ഏപ്രില്‍ 2025 (14:07 IST)
വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച അഭിഭാഷകന് ആറുമാസം തടവ് ശിക്ഷ. അലഹബാദ് ഹൈക്കോടതിയിലാണ് സംഭവം. അഭിഭാഷകനായ അശോക് പാണ്ഡെയാണ് പാണ്ഡയ്ക്കാണ് ശിക്ഷ വിധിച്ചത്. ലക്‌നൗ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെ കീഴടങ്ങാന്‍ അശോക് പാണ്ഡയ്ക്ക് കോടതി നാലാഴ്ച സമയവും അനുവദിച്ചിട്ടുണ്ട്. 
 
2021 ഓഗസ്റ്റ് 18നാണ് സംഭവം നടന്നത്. അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മാരായ ഋതുരാജ് അവസ്തി, ദിനേശ് കുമാര്‍ സിങ് എന്നിവരുടെ ബെഞ്ചിന് മുന്‍പാകെ ഹാജരായപ്പോഴാണ് ജഡ്ജിമാരെ അധിക്ഷേപിച്ചത്. ഷര്‍ട്ടിന് ബട്ടണ്‍സ് ഇടാതെയും അഭിഭാഷകളുടെ റോബ് ധരിക്കാതെയുമാണ് ഇയാള്‍ കോടതിയില്‍ ഹാജരായത്.
 
ഇതിനെ ജഡ്ജിമാര്‍ എതിര്‍ത്തതയോടെയാണ് അവരെ ഗുണ്ടകള്‍ എന്ന് അശോക് പാണ്ഡെ വിളിച്ചത്. ഈ അഭിഭാഷകന്‍ ജുഡീഷ്യറിയെ സ്ഥിരമായി അധിക്ഷേപിച്ച് സംസാരിക്കുന്ന വ്യക്തിയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ, കോണ്‍ഗ്രസിന് 2.45 കോടി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പുറത്ത്