Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോൺഗ്രസ്സിനെ ജനങ്ങൾ ബദലായി കാണുന്നില്ല, മാറ്റത്തിന് തയ്യാറായില്ലെങ്കിൽ ഇനിയും പിന്നിലാകും

കോൺഗ്രസ്സിനെ ജനങ്ങൾ ബദലായി കാണുന്നില്ല, മാറ്റത്തിന് തയ്യാറായില്ലെങ്കിൽ ഇനിയും പിന്നിലാകും
, തിങ്കള്‍, 16 നവം‌ബര്‍ 2020 (09:15 IST)
പട്ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കപിൽ സിബൽ. ബിജെപിയ്ക്ക് ബദലായി കോൺഗ്രസിന്നെ ജനങ്ങൾ കാണുന്നില്ല എന്നും, ഉത്തരേന്ത്യയിൽ കോൺഗ്രസിന് പ്രസക്തി നഷ്ടമായെന്നും കപിൽ സിബൽ പറഞ്ഞു. പാർട്ടിയിൽ പ്രതികരിയ്ക്കാൻ വേദിയില്ലാത്തതിനാലാണ് ആശങ്ക പരസ്യമാക്കിയത് എന്നും കപിൽ സിബൽ പറയുന്നു.
 
ബീഹാറിലെന്നല്ല രാജ്യത്തൊരിടത്തും ബിജെപിയ്ക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല, തെറ്റുതിരുത്താന്‍ നേതൃത്വം തയ്യാറായില്ലെങ്കില്‍ ഇനിയും കോൺഗ്രസ്സ് പിന്നിലാകുമെന്നും. നേതൃത്വം ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തുന്നില്ല. പരാജായത്തിന്റെ കാരണം അന്വേഷിയ്ക്കാൻ പാർട്ടി തയ്യാറായിട്ടില്ല. വിഷയങ്ങളെല്ലാം നേതൃത്വത്തിന് മുന്നില്‍ വച്ചെങ്കിലും മുഖം തിരിഞ്ഞ് നില്‍ക്കുകയായിരുന്നവെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

14 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അമ്മ മൂന്നാംനിലയിൽനിന്നും താഴേയ്ക്കെറിഞ്ഞ് കൊലപ്പെടുത്തി: 27 കാരി അറസ്റ്റിൽ