പിഞ്ചു കുഞ്ഞിനെ അമ്മയുടെ കയ്യിൽ നിന്നും പുലി കടിച്ചു കൊണ്ടുപോയി

Webdunia
തിങ്കള്‍, 30 ജൂലൈ 2018 (16:06 IST)
ബൈക്കിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ അമ്മയുടെ കയ്യിൽ നിന്നും നാലുമാസം മാത്രം പ്രായമായ ആയുഷ് എന്ന പിഞ്ചു കുഞ്ഞിനെ പുലി കടിച്ചു കൊണ്ടുപോയി. വഡോദരയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഛോടാത്പൂര്‍ ജില്ലയിലാണ് സംഭവം ഉണ്ടായത്. വിക്രം റത്വ, ഭാര്യ സപ്ന എന്നിവരാണ് പുലിയുടെ ആക്രമണത്തിനിരയായത്.
 
ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലേക്ക് പുലി ചാടി വീഴുകയയിരുന്നു. കുഞ്ഞിന്റെ അമ്മ സപ്നയുടെ നേരെയായിരുന്നു ആദ്യ അക്രമണം. ബൈക്ക് നിയന്ത്രണം വിട്ട് വീണതോടെ പുലി കുട്ടിയെ കടിച്ചുകൊണ്ടുപോവുകയായിരുന്നു. ഉടൻ തന്നെ ഓടി കൂടിയ നാട്ടുകാർ പുലിയെ ഭയപ്പെടുത്തി കുഞ്ഞിനെ മോചിപ്പിച്ചു. 
 
പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ സപ്നയെയും ആയുഷിനെയും വഡോതര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ കാലിലാണ് പരിക്കേറ്റിരിക്കുന്നത്. സപ്നയുടെ കയ്യിൽ പുലി കടിച്ച് മുറിവേൽപ്പിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അതിജീവിതയ്‌ക്കെതിരെ മോശം കമന്റിട്ടവരെയും പൂട്ടും; രാഹുല്‍ ഈശ്വര്‍ ഇന്ന് കോടതിയില്‍

മൂന്നാം മാസത്തില്‍ കഴിച്ചത് ഏഴാഴ്ചയ്ക്കകം കഴിക്കേണ്ട ഗുളിക; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡോക്ടറുടെ മൊഴി

ഗുരുവായൂര്‍ ഏകാദശി ഇന്ന്; പ്രാദേശിക അവധി

അടുത്ത ലേഖനം
Show comments