Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനവാസമേഖലയില്‍ പുലിയിറങ്ങി, അനവധി പേര്‍ക്ക് പരുക്ക്

ജനവാസമേഖലയില്‍ പുലിയിറങ്ങി, അനവധി പേര്‍ക്ക് പരുക്ക്

ജോണ്‍സി ഫെലിക്‍സ്

, വ്യാഴം, 11 മാര്‍ച്ച് 2021 (14:13 IST)
മധ്യപ്രദേശിലെ ഇൻഡോർ റാല മണ്ഡലിൽ പുള്ളിപ്പുലിയിറങ്ങി. അനവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വീടുകളില്‍ കയറി വരെ പുലി ആക്രമണം നടത്തി. ഇപ്പോൾ ലിംബോഡിയിൽ വീടിന്‍റെ അടുക്കളയില്‍ പാചകം ചെയ്‌തുകൊണ്ടുനിന്ന യുവതിയെ പുലി ആക്രമിച്ചു. യുവതിക്ക് പരുക്കേറ്റിട്ടുണ്ട്.
 
webdunia
പുലിയെ പിടിക്കാനായി എത്തിയ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് ടീമിനെയും പുലി ആ‍ക്രമിച്ചു. ബോളി ഗ്രാമത്തിലെ ഖേംരാജിന്റെ വീട്ടിൽ പുള്ളിപ്പുലി കയറി വീട്ടിലുള്ളവരെ ആക്രമിച്ചു.
 
webdunia
നീരാനി ബാഗിൽ നിന്ന് പുള്ളിപ്പുലി ശിവാം കോളനിയിൽ പ്രവേശിച്ച് വഴിയാത്രക്കാരെ ആക്രമിച്ചു. അവിടെ ഒരു പിതാവിനും പരിക്കേറ്റു.
 
നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലേക്ക് പുള്ളിപ്പുലി കടന്നത് കൂടുതല്‍ ആശങ്കയ്‌ക്കിടയാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള മുതലക്കണ്ണീർ; ശബരിമലയിൽ വിശ്വാസവേട്ട നടത്തിയത് കടകംപള്ളിയുടെ നേതൃത്വത്തിൽ: കെ സുരേന്ദ്രൻ