Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബൈക്കിൽ പോകുന്നതിനിടെ കുടുംബത്തെ അക്രമിയ്ക്കാൻ ശ്രമിച്ച പുലിയെ യുവാവ് കൊന്നു

വാർത്തകൽ
, വ്യാഴം, 25 ഫെബ്രുവരി 2021 (08:45 IST)
ബെംഗളുരു: ഭാര്യയ്ക്കും മകൾക്കുമൊപ്പം ബൈക്കിൽ സഞ്ചരിയ്ക്കുന്നതിനിടെ തന്റെ കുടുംബത്തെ ആക്രമിയ്ക്കാനെത്തിയ പുലിയുടെ കഥകഴിച്ച് യുവാവ്. ഏറ്റുമുട്ടലിനൊടുവിൽ പുലി ചത്തു. രാജഗോപാൽ നായിക് എന്നയാളാണ് കുടുംബത്തെ രക്ഷിയ്ക്കാൻ പുലിയുമായി മൽപ്പിടുത്തത്തിന് ഇറങ്ങിയത്. ഹാസൻ അർസിക്കെരെ ബെന്ദെക്കെരെ ഗ്രാമത്തിലാണ് സംഭവം. ഭാര്യ ചന്ദ്രമ്മയ്ക്കും, മകൾ കിരണിനുമൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പുലി ചാടിവീഴുകയായിരുന്നു, മകൾ കിരണയുടെ കാലിൽ പുലി കടിയ്ക്കുകയും ഭാര്യ ചന്ദ്രമ്മയെ ആക്രമിയ്ക്കൻ ശ്രമിയ്ക്കുനയും ചെയ്തതോടെ രാജഗോപാൽ പുലിയുടെ കഴുത്തിൽ പിടിമുറുക്കുകയായിരുന്നു. തുടർന്ന് രാജഗോപാലിനെയും പുലി ആക്രമിച്ചു എങ്കിലും ഏറെ നേരം കഴുത്തിൽ പിടിമുറുക്കിയത്നെ തുടർന്ന് പുലി ചത്തു. ശബ്‌ദം കേട്ടെത്തിയ പ്രദേശവാസികളാണ് കുടുംബത്തെ ആശുപത്രിയിലെത്തിച്ചത്. പുലിയുടെ ആക്രമണത്തിൽനിന്നും കുടുംബത്തെ രക്ഷിച്ച രാജഗോപാൽ നായിക്കിന് കോൺഗ്രസ്സ് അധ്യക്ഷൻ ഡികെ ശിവകുമാർ 25,000 രൂപ പാരിതോഷികം നൽകി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്റ്റാര്‍ട്ടപ്പ് സംരഭങ്ങളിലേക്ക് കൂടുതല്‍ യുവാക്കള്‍ കടന്നുവരണം, യുവാക്കള്‍ക്കെല്ലാം പിഎസ്‌സിയിലൂടെ ജോലി കിട്ടണമെന്നില്ല: സ്പീക്കര്‍