രാത്രിയിൽ വീട്ടുമുറ്റത്ത് പുലി; കെട്ടിയിട്ട നായയെയും കടിച്ചെടുത്ത് മതിലും ചാടി മടക്കം; വീഡിയോ
വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
രാത്രിയിൽ മതിൽ കടന്നെത്തിയ പുലി നായയെ കടിച്ചെടുത്ത് മടങ്ങുന്ന വീഡിയോ വൈറലാകുന്നു. കർണാടകയിലെ ശിവമോഗ ജില്ലയിലുള്ള തിർഥഹള്ളിയിലാണ് സംഭവം.
വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പുലി മതിൽ കടന്നെത്തുന്നതിന്റെയും വീടിന്റെ മുറ്റത്തുകൂടി മുന്നോട്ട് നീങ്ങുന്നതിന്റെയും നായയെ കടിച്ചെടുത്ത് ഓടുന്നതിന്റെയും ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്.
നായയെയും കൊണ്ട് മതിലു ചാടിയ പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് മറയുന്നത് വരെ ക്യാമറ ദൃശ്യത്തിലുണ്ട്.