Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

സാക്ഷിയുടെ ജീവന് ഭീഷണി; തോക്ക് വേണമെന്ന് ആവശ്യം - റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാതെ അധികൃതര്‍

സാക്ഷിയുടെ ജീവന് ഭീഷണി; തോക്ക് വേണമെന്ന് ആവശ്യം - റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാതെ അധികൃതര്‍

dhonis wife sakshi
റാഞ്ചി , ബുധന്‍, 20 ജൂണ്‍ 2018 (15:02 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷിയുടെ ജീവന് ഭീഷണിയെന്ന് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് തോക്ക് കൈവശം വയ്‌ക്കുന്നതിനുള്ള ലൈസന്‍‌സ് ഇവര്‍ സ്വന്തമാക്കി.

ഏതു തരത്തിലുള്ള ഭീഷണിയാണ് സാക്ഷിക്കു നേര്‍ക്കുണ്ടായിരിക്കുന്നതെന്ന് വ്യക്തമല്ല. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

പിസ്റ്റല്‍ അല്ലെങ്കില്‍ 0.32 റിവോള്‍വര്‍ സ്വന്തമാക്കുന്നതിനു വേണ്ടിയാണ് സാക്ഷി അപേക്ഷ നല്‍കിയിരിക്കുന്നത്. നിയമാനുസൃതമായ രീതിയില്‍ കാലതാമസമില്ലാതെ അപേക്ഷയില്‍ പരിഹാരം കണ്ടെത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിരവധി അനേഷണങ്ങള്‍ക്ക് ഒടുവിലാണ് റിവോള്‍വര്‍ കൈവശം വയ്‌ക്കാനുള്ള ലൈസന്‍സ് അനുവദിക്കുക. മുമ്പ് ധോണിക്ക് തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് അധികൃതര്‍ നല്‍കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകപ്പ് ലൈവ് റിപ്പോര്‍ട്ടിങിനിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരേ ലൈംഗികാതിക്രമം; വീഡിയോ പുറത്ത്