Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രഭാസുമായി അടുപ്പത്തിലെന്ന് വാര്‍ത്ത; പരാതിയുമായി ശർമ്മിള രംഗത്ത്

പ്രഭാസുമായി അടുപ്പത്തിലെന്ന് വാര്‍ത്ത; പരാതിയുമായി ശർമ്മിള രംഗത്ത്
ഹൈദരാബാദ് , ചൊവ്വ, 15 ജനുവരി 2019 (13:24 IST)
നടൻ പ്രഭാസുമായി അടുപ്പത്തിലാണെന്ന തരത്തില്‍ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ വൈഎസ്ആർ കോൺ​ഗ്രസ് നേതാവ് വൈഎസ് ശർമ്മിള പൊലീസില്‍ പരാതി നല്‍കി.

തിങ്കളാഴ്‌ച ഹൈദരാബാദ് പൊലീസ് കമ്മീഷണർ അഞ്ജനി കുമാറിനെ നേരില്‍ കണ്ടാണ് ശർമ്മിള പരാതി നല്‍കിയത്.

പ്രഭാസുമായി തനിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ആക്ഷേപകരമായ പോസ്റ്റുകളും കമന്റുകളും മറ്റും പങ്കുവച്ചവർക്കെതിരെ നടപടി വേണമെന്നാണ് ശർമ്മിള പരാതിയില്‍ വ്യക്തമാക്കുന്നത്.

തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് തന്നെ അപകീർത്തിപ്പെടുത്താനുള്ള മനഃപൂർവ്വമായ ഗൂഢാലോചനയാണ് നടക്കുന്നതെന്നും തെലുങ്ക് ദേശം പാർട്ടി (ടിഡിപി) ആണ് ഇതിനുപിന്നിലെന്നും ശർമ്മിള ആരോപിച്ചു.

പ്രഭാസുമായി ശർമ്മിള അടുപ്പത്തിലാണെന്ന തരത്തില്‍ നിരവധി വാര്‍ത്തകളും പോസ്‌റ്റുകളും സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. പല മാധ്യമങ്ങളും ഈ സംഭവം ഏറ്റെടുത്തതോടെയാണ് ശര്‍മ്മിള്ള പൊലീസില്‍ പരാതി സമര്‍പ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ദു മൽഹോത്ര അവധിയില്‍; ശബരിമല പുന:പരിശോധന ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കില്ല