ചെയ്തുപോയ തെറ്റിനുള്ള ക്ഷാമാപണമായിരുന്നു ആ പെണ്‍സിംഹത്തിന്റെ തലോടല്‍
വേട്ടയാടി കീഴ്പ്പെടുത്തിയ ഇര പൂര്‍ണ ഗര്‍ഭിണിയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ സിംഹത്തിന്റെ പ്രായ്ശ്ചിത്തം!
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം ചിന്തിക്കാനുള്ള കഴിവാണ്. ചിന്തിക്കാന്‍ കഴിവുണ്ടെങ്കിലും മനുഷ്യന്‍ മൃഗത്തിന്റെ സ്വഭാവം കാണിച്ചു തുടങ്ങുന്ന ഈ കാലഘട്ടത്തില്‍ ഇരയോട് കരുണ കാണിക്കുന്ന ഒരു പെണ്‍സിംഹത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്.
മാഡിക്വെ ഗെയിം റിസേര്‍വ് ഏരിയയില്‍ വനപാലകന്‍ ഗാരറി വാന്‍ ഡെര്‍ വാല്‍ത്തിന്റെ നേതൃത്വത്തിലുള്ള സഫാരി യാത്രക്കിടെ അദ്ദെഹം പകര്‍ത്തിയ ചിത്രമാണ് ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. തന്റെ ഇരയായ മാനിനെ വേട്ടയാടി കീഴ്പ്പെടുത്തി ഭക്ഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് മാന്‍ ഗര്‍ഭിണിയാണെന്ന സത്യം പെണ്‍സിംഹം തിരിച്ചറിഞ്ഞത്. ചെയ്തുപോയ തെറ്റിനുള്ള പ്രായ്ശ്ചിത്തവും മാപ്പ് പറച്ചിലും അടങ്ങുന്ന മനസ്സലിയിപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് അദ്ദേഹം കണ്ടത്.
മാനിനെ ഭക്ഷിച്ചു കൊണ്ടിരുന്നപ്പോഴാണ് ഗര്‍ഭപാത്രം കണ്ടത്. മാന്‍കുഞ്ഞിനെ ഉടന്‍ തന്നെ പുറത്തെടുത്ത് ആ പെണ്‍സിംഹം മാപ്പ് പറയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കുഞ്ഞിനെ സ്‌നേഹത്തോടെ തലോടുന്നതും ജീവന്‍ ഉണ്ടോ എന്ന് അറിയാന്‍ അതിന്റെ അടുത്ത് കുറെ നേരം ഇരിക്കുന്നതും കാണാമായിരുന്നെന്ന് വനപാലകന്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
കുഞ്ഞിനെ പുറത്ത് എടുത്ത ശേഷം, സിംഹം മൃദുവായി തലോടുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കുഞ്ഞിന് ജീവന് നഷ്ടപ്പെട്ടിരിക്കുന്നു എന്ന് തിരിച്ച് അറിഞ്ഞിട്ടും അതിനെ വിട്ട് പോകാതെ പെണ്‍സിംഹം ഏറെ നേരം അതിനടുത്തിരിക്കുന്നതും ചിത്രത്തില്‍ കാണാനാകും.