Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേസ്‌ബുക്ക് പേജിൽ മദ്യത്തിന്റെ ചിത്രങ്ങൾ, കൈപ്പിഴയെന്ന് വിശദീകരണം

ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേസ്‌ബുക്ക് പേജിൽ മദ്യത്തിന്റെ ചിത്രങ്ങൾ, കൈപ്പിഴയെന്ന് വിശദീകരണം
, വ്യാഴം, 28 മെയ് 2020 (15:36 IST)
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഫേസ്‌ബുക്ക് പേജിൽക്വിസ്‌കിയുടെ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ട സംഭവം വിവാദമായി. ഉംപുൺ ചുഴലിക്കാറ്റ് ദുരന്തംവിതച്ച പശ്ചിമബംഗാളില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഫേയ്‌സ്ബുക്ക് പോസ്റ്റിലാണ് രണ്ടുകുപ്പി മദ്യത്തിന്റെ ചിത്രവും പ്രത്യക്ഷപ്പെട്ടത്. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.
 
ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവര്‍ക്ക് സംഭവിച്ച മനപ്പൂര്‍വമല്ലാത്ത തെറ്റാണിതെന്ന് ആഭ്യന്തര മന്ത്രാലയം വിശദമാക്കി.ആഭ്യന്തര മന്ത്രാലയത്തിന്റെ പേജ് കൈകാര്യം ചെയ്യുന്ന ജീവനക്കാരന്റെ വ്യക്തിപരമായ ഫേയ്‌സ്ബുക്ക് അക്കൗണ്ടും ആഭ്യന്തര മന്ത്രാലയത്തിന്റെ പേജും കൈകാര്യം ചെയ്യുമ്പോള്‍ സംഭവിച്ച ആശയക്കുഴപ്പം മൂലമാണ് ഇത് സംഭവിച്ചതെന്നും മന്ത്രലയ വക്താവ് പറഞ്ഞു. തെറ്റ് വരുത്തിയ വ്യക്തി രേഖാമൂലം ക്ഷമാപണം നൽകിയതായും മന്ത്രാലയം പറഞ്ഞു. 
 
2.79 ലക്ഷം പേരാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പേജ് പിന്തുടരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 131 പൊലീസുകാര്‍ക്ക്;രണ്ടു പൊലീസുകാര്‍ മരണപ്പെട്ടു