Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് നഴ്‌സുമാർക്ക് കൂടി കൊവിഡ്, ഡൽഹിയിൽ മാത്രം 42 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചതായി റിപ്പോർട്ട്

രണ്ട് നഴ്‌സുമാർക്ക് കൂടി കൊവിഡ്, ഡൽഹിയിൽ മാത്രം 42 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചതായി റിപ്പോർട്ട്
, ഞായര്‍, 12 ഏപ്രില്‍ 2020 (16:31 IST)
ഡൽഹിയിൽ രണ്ട് നഴ്‌സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിൽ മാത്രം കൊവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം 42 ആയി ഉയർന്നു.400 ആരോഗ്യപ്രവർത്തകർ ന്നിരീക്ഷണത്തിലാണ്.ആയിരത്തിലധികം പേർക്കാണ് ഡൽഹിയിൽ ഇതുവരെ കൊവിഡ് ബാധിച്ചിട്ടുള്ളത്.ആരോഗ്യപ്രവർത്തകർക്ക് കൂടി കൊവിഡ് ബാധിക്കുന്നത് കടുത്ത ആശങ്കയാണ് സർക്കാർ വൃത്തങ്ങളിൽ സൃഷ്ടിക്കുന്നത്.
 
ഡൽഹിയിലെ കാൻസർ സെൻറെറിലാണ് കൂടുതൽ ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചത്. ഇത് താൽക്കാലികമായി പൂട്ടിയിട്ടിരിക്കുകയാണ്. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യപ്രവർത്തകർക്കെതിരായുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണം നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
 
രാജ്യത്ത് നിലവിൽ കൊവിഡ് ബാധിതരുടെ എണ്ണം 8,000 കടന്നതായാണ് റിപ്പോർട്ട്. 273 പേരാണ് രാജ്യത്ത് കൊവിഡ് ബാധയേറ്റ് മരിച്ചിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മധ്യപ്രദേശിൽ ബിജെപി സർക്കാർ ഉണ്ടാക്കുന്നതിനായാണ് രാജ്യത്ത് ലോക്ക്ഡൗൺ വൈകിപ്പിച്ചത്- കമൽനാഥ്