Webdunia - Bharat's app for daily news and videos

Install App

ലോക്ക് ഡൌണ്‍ തുടരും, കൊവിഡിനൊപ്പം ജീവിച്ച് മുന്നേറുക - പ്രധാനമന്ത്രി

സുബിന്‍ ജോഷി
ചൊവ്വ, 12 മെയ് 2020 (23:48 IST)
രാജ്യത്ത് ലോക്ഡൗൺ തുടരുമെന്നും ജനങ്ങള്‍ കോവിഡിനൊപ്പം ജീവിച്ചു മുന്നേറണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഉടനൊന്നും കൊവിഡ് സമൂഹത്തില്‍ നിന്ന് അകന്നുപോകില്ലെന്ന സൂചനകളാണുള്ളത്. ഏറെക്കാലം കൊറോണ നമ്മുടെ ജീവിതത്തോടൊപ്പമുണ്ടാകുമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. പുതിയ നിയമങ്ങള്‍ അനുസരിച്ചായിരിക്കും ലോക്ക് ഡൌണിന്‍റെ നാലാം ഘട്ടമെന്നും പ്രധാനമന്ത്രി പറഞ്ഞു. 
 
നാലാം ഘട്ട ലോക്‍ഡൌണിന്‍റെ വിശദാംശങ്ങള്‍ ഈ മേയ് 18ന് മുമ്പ് പ്രഖ്യാപിക്കും. കൊറോണയെ അകറ്റി നിര്‍ത്തിയുള്ള ജീവിതക്രമത്തിലേക്ക് നമ്മള്‍ മാറുകയാണ്. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യും. നാലാം ഘട്ട ലോക്‍ഡൌണില്‍ സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് മുന്‍‌ഗണന നല്‍കുമെന്ന സൂചനയും പ്രധാനമന്ത്രി നല്‍കി. 
 
കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമായി ഇതു മാറുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ നാളെ മുതൽ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
 
20 ലക്ഷം കോടി രൂപ എന്നത് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും. ലോകത്തെ ഏറ്റവും മികച്ച ഉത്‌പന്നങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യമായി ഇന്ത്യ മാറും. വിതരണ ശൃംഖലകള്‍ ആധുനീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു. ഒരു വൈറസ് രാജ്യത്തെ താറുമാറാക്കിയിരിക്കുകയാണെന്ന് മോദി പറഞ്ഞു. എന്നാല്‍ നമ്മുടെ ദൃഢനിശ്ചയം കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളിയേക്കാള്‍ വലുതാണ്. കോടിക്കണക്കിന് ജീവിതങ്ങളാണ് വെല്ലുവിളി നേരിടുന്നത്. പക്ഷേ നമ്മള്‍ ഇതിനെ മറികടക്കുക തന്നെ ചെയ്യും.
 
ഇത്തരം ഒരു പ്രതിസന്ധി ലോകം ഒരിക്കലും നേരിട്ടിട്ടില്ല. ഉറ്റവര്‍ നഷ്‌ടമായ എല്ലാ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നു. സ്വയം പര്യാപ്‌തത ഉറപ്പാക്കിയാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകും.
 
ലോകം ധനകേന്ദ്രീകൃതമായ സ്ഥിതിയില്‍ നിന്ന് മനുഷ്യ കേന്ദ്രീകൃതമായി മാറി. കോവിഡ് പ്രതിസന്ധി ഒരേസമയം വെല്ലുവിളിയും അവസരവുമാണ്.ആപത്തിന് അവസരമാക്കി പി പി ഇ കിറ്റുകളുടെ ദൌര്‍ലഭ്യം മറികടന്നു.
 
കോവിഡ് പോരാട്ടത്തില്‍ നമ്മള്‍ തോല്‍ക്കില്ല. മാനവികത നേരിടുന്ന വെല്ലുവിളിയാണിത്. സ്വയം‌പര്യാപ്‌ത ഇന്ത്യയാണ് ഇനി ഉണ്ടാവേണ്ടതെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments