Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും, ലോക്‍ഡൌണ്‍ തുടരുമോ?

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും, ലോക്‍ഡൌണ്‍ തുടരുമോ?

സുബിന്‍ ജോഷി

ന്യൂഡൽഹി , ചൊവ്വ, 12 മെയ് 2020 (19:25 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. കോവിഡ് ലോക്ഡൗണ്‍ രാജ്യവ്യാപകമായി നീട്ടിയേക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളും ഇത് ആഗ്രഹിക്കുന്നില്ല. റെഡ് സോണ്‍ മേഖലകളില്‍ മാത്രമായി നിയന്ത്രണം തുടരണമെന്നാണ് കൂടുതല്‍ സംസ്ഥാനങ്ങളും ആഗ്രഹിക്കുന്നത്.
 
സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി തിങ്കളാഴ്‌ച ചർച്ച നടത്തിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിക്ക് തുടങ്ങിയ ചര്‍ച്ച രാത്രി ഒൻപതോടെയാണ് അവസാനിച്ചത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ചര്‍ച്ച. 
 
ലോക്‍ഡൌണ്‍ നീട്ടിയാലും ഇളവുകൾ അനുവദിക്കാൻ സംസ്ഥാനങ്ങൾക്കു കൂടുതൽ അധികാരം നൽകുമെന്നും സൂചനകളുണ്ട്. ഇളവുകള്‍ അനുവദിക്കേണ്ട മേഖലകള്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിക്കേണ്ടതുണ്ട്.
 
ലോക്ഡൗൺ തുടരുന്നത് രാജ്യത്തു കടുത്ത സാമ്പത്തിക പ്രതിസന്ധിക്കു വഴിവയ്‌ക്കുമെന്ന അഭിപ്രായത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരേ സ്വരമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോട്ടയത്ത് ഗള്‍ഫില്‍ നിന്നുവന്ന രണ്ടുവയസുകാരന് കൊവിഡ്; ഗര്‍ഭിണിയായ അമ്മയുടെ ഫലം വന്നില്ല