Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത്

പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത്

ജോര്‍ജി സാം

, ശനി, 2 മെയ് 2020 (10:20 IST)
പൊതുമാപ്പ് കിട്ടിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് അറിയിച്ചു. ഇതുസംബന്ധിച്ച് ഇന്ത്യയിലെ കുവൈത്ത് എംബസി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കത്ത് അയച്ചിട്ടുണ്ട്. യുഎഇയ്ക്ക് ശേഷം ഇത്തരമൊരു വാഗ്ദാനം നല്‍കുന്ന രാജ്യമാണ് കുവൈത്ത്.
 
കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ പകുതിയലധികവും ഇന്ത്യക്കാരാണ്. ഇതുവരെയും 30 പേരാണ് കൊവിഡ് ബാധിച്ച് കുവൈത്തില്‍ മരണപ്പെട്ടത്. 4377 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് ലോക്ക് ഡൗണില്‍ കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആളനക്കമില്ലാതെ ഇന്ന് തൃശൂര്‍പൂരം; ക്ഷേത്രത്തിനകത്തെ താന്ത്രിക ചടങ്ങുകള്‍ മാത്രം നടത്തും