പുതിയ അപ്‌ഡേഷനുകള്‍ പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് വാട്‌സാപ്പ്. ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള മറ്റ് സാമൂഹ്യ മാധ്യമങ്ങളെ പോലെ ലോഗൗട്ട് ചെയ്യാനുള്ള ഓപ്ഷന്‍ വാട്‌സാപ്പിലും വരുന്നു. ഒപ്പം കൂടുതല്‍ മാറ്റങ്ങളും പുതിയ അപ്‌ഡേഷനുകള്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്.
നിലവില്‍ വാട്‌സാപ്പ് താല്‍ക്കാലികമായി ഒഴിവാക്കാന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക അല്ലാതെ വേറൊരു മാര്‍ഗ്ഗം ഇല്ല.അതിനാല്‍ തന്നെ മറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ ഉള്ള പോലെ തന്നെ ലോഗൗട്ട് സൗകര്യം വാട്‌സാപ്പിലും വേണമെന്ന ആവശ്യം ഉപയോക്താക്കള്‍ കാലങ്ങളായി ഉന്നയിക്കുന്നതാണ്.
ഒട്ടേറെ കൂട്ടിച്ചേര്‍ക്കലുകള്‍ ഇത്തരത്തില്‍ വാട്‌സാപ്പില്‍ ഇനി വരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.