വാട്‌സാപ്പ് സ്വകാര്യ സ്വത്താണെന്നും ഇഷ്ടമുണ്ടെങ്കില്‍ ചേര്‍ന്നാല്‍ മതിയെന്നും ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. വാട്‌സാപ്പിന്റെ പുതിയ നയം വ്യക്തികളുടെ സ്വകാര്യതയ്ക്കും രാജ്യസുരക്ഷക്കും എതിരാണെന്നുകാട്ടി അഡ്വക്കേറ്റ് ചൈതന്യ രോഹില്ല നല്‍കിയ പരാതി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
വാട്‌സാപ്പിന്റെ നയത്തില്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ആപ്പ് ഉപേക്ഷിക്കാമെന്നും മൊബൈല്‍ ആപ്പുകളുടെ നിബന്ധനകള്‍ വായിച്ചുനോക്കിയാല്‍ എന്തിനൊക്കെയാണ് സമ്മതം നല്‍കിയതെന്നറിഞ്ഞ് നിങ്ങള്‍ ഞെട്ടിപ്പോകുമെന്നും കോടതി പറഞ്ഞു. അതേസമയം കേസ് പരിഗണിക്കുന്നത് ജനുവരി 25ലേക്ക് കോടതി മാറ്റിവച്ചിട്ടുണ്ട്.