ബിജെപിയുടെ അവസാന അടവിന് കുച്ചുവിലങ്ങ്, കോൺഗ്രസിനും തിരിച്ചടി; തെരഞ്ഞെടുപ്പ് കമ്മീഷനും ചിലത് പറയാനുണ്ട്
സാമുദായിക ധ്രുവീകരണത്തിനു ശബരിമല വിഷയം ഉപയോഗിച്ചാൽ ചട്ടലംഘനമാകുമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തിനു ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭാ തെരഞ്ഞെടുപ്പിനുളള തിയ്യതി പ്രഖ്യാപിച്ചതോടു കൂടെയാണ് മാതൃക പെരുമാറ്റചട്ടം നിലവിൽ വന്നത്.
സാമുദായിക ധ്രുവീകരണത്തിനു ശബരിമല വിഷയം ഉപയോഗിച്ചാൽ ചട്ടലംഘനമാകുമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി ദുര്‍വിഖ്യാനം ചെയ്യരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ശബരിമല പ്രചാരണ വിഷയമാക്കിയാല്‍ ചട്ടലംഘനമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
രാജ്യത്ത് ഏഴു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടത്തുക ആദ്യ ഘട്ടത്തിൽ ഏപ്രിൽ 11ന് തിരഞ്ഞെടുപ്പിന് തുടക്കമാകും. എന്നാൽ കേരളത്തിൽ മൂന്നാം ഘട്ടത്തിൽ ഏപ്രിൽ 23നാണ് തിരഞ്ഞെടുപ്പ് നടക്കുക. മെയ് 23നാണ് വോട്ടെണ്ണൽ. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്.