Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്ല്സഭാ തിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനം വൈകിട്ട്

ലോക്ല്സഭാ തിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനം വൈകിട്ട്
, ഞായര്‍, 10 മാര്‍ച്ച് 2019 (11:30 IST)
രാജ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഞായറാഴ്ച വൈകിട്ട് 5 മണിക്ക് വാർത്താ സമ്മേളനം നടത്തും മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന് പ്രഖ്യാപിക്കും. സിക്കിം, ഒഡീഷ അന്ധ്രാപ്രദേശ് എന്നീ നിയമസഭകളിലേക്കുള്ള നിരഞ്ഞെടുപ്പാണ് പ്രഖ്യാപിക്കുക.
 
കശ്മീർ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പും ഇന്ന് പ്രഖ്യാപിച്ചേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ ലോക്സഭാ തിരഞ്ഞെടുപ്പികളുടെ ഘട്ടങ്ങൾ വിസദീകരിക്കും. കഴിഞ്ഞ തവണ കേരളത്തിൽനിന്നുമാണ് ആദ്യ ഘട്ടം ആരംഭിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതുനിമിഷവും ഉണ്ടാകും എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 
 
കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ദ്രുതഗതിയിൽ പൂർത്തിയാക്കിയത് ഉടൻ തിരഞ്ഞെടുപ്പ് പ്രഖ്യപനം ഉണ്ടായേക്കും എന്ന് സൂചന നൽകിയിരുന്നു. കേന്ദ്ര സർക്കാരിന് രാഷ്ട്രീയപരമായി നേട്ടങ്ങൾ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിക്കുന്നത്. എന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും പക് പ്രകോപനം; രാജസ്ഥാൻ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടന്നുകയറാൻ ശ്രമിച്ച പാക് ഡ്രോൺ സൈന്യം വെടിവച്ചുവീഴ്ത്തി