Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോട്ടറി വിതരണക്കാര്‍ കേന്ദ്രത്തിന് സേവന നികുതി നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

ലോട്ടറി വിതരണക്കാര്‍ കേന്ദ്രത്തിന് സേവന നികുതി നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 11 ഫെബ്രുവരി 2025 (14:19 IST)
ലോട്ടറി വിതരണക്കാര്‍ കേന്ദ്രത്തിന് സേവന നികുതി നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി. ലോട്ടറി വിതരണക്കാര്‍ കേന്ദ്രസര്‍ക്കാരിന് സേവനനികുതി അടയ്ക്കാന്‍ ബാധ്യസ്ഥരല്ല, ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. സിക്കിം ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസുമാരായ ബിവി നാഗരത്നയും എന്‍കെ സിംഗും അടങ്ങുന്ന ബെഞ്ച് അംഗീകരിച്ചില്ല. 
 
എന്നിരുന്നാലും, ഭരണഘടനയുടെ എന്‍ട്രി 62, ലിസ്റ്റ് കക പ്രകാരം സംസ്ഥാനം ചുമത്തുന്ന ചൂതാട്ട നികുതി അടയ്ക്കുന്നത് തുടരുമെന്നും ജസ്റ്റിസ് നാഗരത്‌ന വിധി പ്രസ്താവിച്ചുകൊണ്ട് പറഞ്ഞു. ലോട്ടറി ടിക്കറ്റ് വാങ്ങുന്നയാളും സ്ഥാപനവും തമ്മിലുള്ള ഇടപാടുകള്‍ക്ക് സേവന നികുതി ഈടാക്കില്ല. മുന്‍പറഞ്ഞ ചര്‍ച്ചകളുടെ വീക്ഷണത്തില്‍, യൂണിയന്‍ ഓഫ് ഇന്ത്യയും മറ്റുള്ളവരും സമര്‍പ്പിച്ച അപ്പീലുകളില്‍ ഞങ്ങള്‍ക്ക് യാതൊരു മെറിറ്റും കാണുന്നില്ല. അതിനാല്‍ ഈ അപ്പീലുകള്‍ തള്ളുന്നുവെന്നാണ് ബെഞ്ച് പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെ.വി.അബ്ദുള്‍ ഖാദര്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി