ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാല്‍ പാലസ്തീന്‍ ജനതയ്ക്ക് അവിടെ മടങ്ങി വരാന്‍ അവകാശം ഉണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. അമേരിക്ക ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് എത്തിയത്. ഫോക്‌സ് ന്യൂസുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗാസയില്‍ നിന്ന് കുടിയൊഴിപ്പിക്കുന്ന പാലസ്തീനികള്‍ക്ക് അറബ് രാജ്യങ്ങളില്‍ മികച്ച പാര്‍പ്പിടസൗകര്യം ഒരുക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം ഗാസ ഏറ്റെടുക്കുമെന്ന ട്രംപിന്റെ പരാമര്‍ശത്തില്‍ ആഗോളതലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. പാലസ്തീനിലെ ഭൂമി വില്പനക്കുള്ളതല്ലെന്ന് ഹമാസ് പറഞ്ഞു. ഇന്ന് ജോര്‍ദാന്‍ രാജാവുമായി ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ കൂടികാഴ്ച നടത്തുന്നുണ്ട്. കൂടിക്കാഴ്ചയില്‍ ഇക്കാര്യം ട്രംപ് അറിയിക്കും.