Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; ഉത്തര്‍പ്രദേശില്‍ ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്നവര്‍ ആത്മഹത്യ ചെയ്തു

പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; ഉത്തര്‍പ്രദേശില്‍ ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്നവര്‍ ആത്മഹത്യ ചെയ്തു

പ്രണയം
ആഗ്ര , ഞായര്‍, 15 മെയ് 2016 (16:31 IST)
പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ കമിതാക്കളായ കൌമാരക്കാര്‍ ആത്മഹത്യ ചെയ്തു. ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളായ സോനു മുഹമ്മദ്, ഷീലം കുമാരി എന്നിവരാണ് ആത്മഹത്യ ചെയ്തത്.
 
ആഗ്രയിലെ കോട്ട്‌ വാലി സദര്‍ ഏരിയയിലാണ് സംഭവം നടന്നത്. ഇരുവരും തീ കൊളുത്തിയാണ് ആത്മഹത്യ ചെയ്‌തത്. ഇരു സമുദായത്തില്‍പ്പെട്ടവര്‍ ആയതിനാല്‍ ഇവരുടെ പ്രണയത്തെ വീട്ടുകാര്‍ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന്, മറ്റൊരാളുമായി ഷീലം കുമാരിയുടെ വിവാഹം മെയ് ഒമ്പതിന് മാതാപിതാക്കള്‍ നിര്‍ബന്ധപൂര്‍വ്വം നടത്തുകയും ചെയ്തിരുന്നു.
 
എന്നാല്‍, വെള്ളിയാഴ്ച സ്വന്തം വീട്ടിലെത്തിയ ഷീലം കുമാരിയെ വൈകുന്നേരം നാലരയോടെ കാമുകന്‍ സോനുവിന്റെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്‍ ഡി എഫ് വിജയത്തിന്റെ മാറ്റുകുറയ്ക്കാന്‍ യു ഡി എഫും ബി ജെ പിയും ശ്രമിക്കുന്നു; വടകരയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് നാടകം: പിണറായി വിജയന്‍