Publish Date: Wed, 23 Sep 2020 (14:20 IST)
Updated Date: Wed, 23 Sep 2020 (14:23 IST)
വിവാഹിതയായ യുവതിയും അവിവാഹിതനായ യുവാവും വെടിയേറ്റ് മരിച്ച നിലയില്‍.ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. തിങ്കളാഴ്ച വീടിനുള്ളിലാണ് ഇരുവരെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ തമ്മില്‍ കഴിഞ്ഞ ആറുമാസമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ കൊലപാതകം ഇതില്‍ ആരാണ് നടത്തിയതെന്നോ മറ്റുമുള്ള കാര്യങ്ങള്‍ക്ക് വ്യക്തത വന്നിട്ടില്ല.
ഇരുവരും ദിവസ വേദനത്തിന് ജോലി ചെയ്യുന്നവരാണ്. അടുത്തടുത്താണ് താമസിക്കുന്നതെങ്കിലും യുവതി വിവാഹിതയായിരുന്നതിനാല്‍ ഇവര്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ കഴിഞ്ഞിരുന്നില്ല.