സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍
കേരളത്തില്‍ മാത്രമാണ് നിലവില്‍ സിപിഎമ്മിനു സംസ്ഥാന ഭരണം ഉള്ളത്. അതിനാല്‍ കേരളത്തിലെ നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കുക
സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനു ഇന്ന് ഡല്‍ഹിയില്‍ തുടക്കമാകും. പുതിയ ജനറല്‍ സെക്രട്ടറിയെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും മുന്‍ ലോക്‌സഭാംഗവുമായ എം.എ.ബേബിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
കേരളത്തില്‍ മാത്രമാണ് നിലവില്‍ സിപിഎമ്മിനു സംസ്ഥാന ഭരണം ഉള്ളത്. അതിനാല്‍ കേരളത്തിലെ നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കുക. കേരള മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ പിന്തുണ എം.എ.ബേബിക്കു ലഭിച്ചേക്കും. അങ്ങനെയെങ്കില്‍ എതിരാളികള്‍ ഇല്ലാതെ മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ബേബിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കും.
സീതാറാം യെച്ചൂരിയുടെ മരണത്തോടെയാണ് പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യമുണ്ടായത്. മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ഇപ്പോള്‍ താല്‍ക്കാലിക സെക്രട്ടറി സ്ഥാനം വഹിക്കുന്നത്.