Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിജീവിതയെ വിവാഹം കഴിച്ചാലും പോക്‌സോ കേസ് നിലനില്‍ക്കുമെന്ന് മദ്രാസ് ഹൈക്കോടതി; ശിക്ഷിച്ചില്ലെങ്കില്‍ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും

വെറുതെ വിട്ടാല്‍ നിയമത്തിനു പിന്നിലെ ലക്ഷ്യം പരാജയപ്പെടുമെന്നും കോടതി വ്യക്തമാക്കി.

Madras High Court

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 1 മെയ് 2025 (11:01 IST)
അതിജീവിതയെ വിവാഹം കഴിച്ചാലും പോക്‌സോ കേസ് നിലനില്‍ക്കുമെന്ന് മദ്രാസ് ഹൈക്കോടതി. പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യം ഒരു വ്യക്തിക്കെതിരെ നടക്കുന്നത് മാത്രമല്ലെന്നും സമൂഹത്തിനെതിരായിട്ടുള്ളതായി കണക്കാക്കപ്പെടുമെന്നും ശിക്ഷിക്കാതെ വെറുതെ വിട്ടാല്‍ നിയമത്തിനു പിന്നിലെ ലക്ഷ്യം പരാജയപ്പെടുമെന്നും കോടതി വ്യക്തമാക്കി.
 
കേസില്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധം എന്ന വാദം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. പോക്‌സോ കേസില്‍ 22 കാരനായ പ്രതിയെ കുറ്റ വിമുക്തമാക്കിയ വിധി റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.
 
അതിജീവിത ഇപ്പോള്‍ ഗര്‍ഭിണിയാണെന്ന് കണക്കിലെടുത്ത് ഏറ്റവും കുറഞ്ഞ ശിക്ഷയായ പത്ത് വര്‍ഷ തടവും 1000 രൂപ പിഴയുമാണ് പ്രതിയായ 22 കാരന് കോടതി വിധിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Explainer: വിഴിഞ്ഞം തുറമുഖം ഇടതുപക്ഷ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയം; അന്ന് എതിര്‍ത്തത് ആര്?