Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ എണ്ണം 30 ആയി; അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടില്ല

Maha Kumbh

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 30 ജനുവരി 2025 (10:29 IST)
മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ എണ്ണം 30 ആണെന്ന് പോലീസ്. ഇവരില്‍ 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അഞ്ചുപേരെ തിരിച്ചറിയാനുണ്ടെന്നും പോലീസ് അറിയിച്ചു. ആദ്യം 10 പേര്‍ മരിച്ചുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. പിന്നാലെ മരണസംഖ്യ ഉയരുകയായിരുന്നു. അപകടത്തില്‍ 90 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 
 
അതേസമയം ദുരന്തം ഉണ്ടായ ത്രിവേണി ഘട്ടില്‍ സ്‌നാനം വീണ്ടും ആരംഭിച്ചിട്ടുണ്ട്. ബാരിക്കേഡുകള്‍ മറികടക്കാന്‍ വലിയ ആള്‍ക്കൂട്ടം ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പുലര്‍ച്ചെ ഒരു മണിക്കും രണ്ടുമണിക്കും ഇടയിലാണ് അപകടമുണ്ടായത്. 
 
അതേസമയം കുംഭമേളയിലെ ദുരന്തത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. സാധാരണക്കാരായ തീര്‍ത്ഥാടകര്‍ സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് ഇരയായെന്ന് രാഹുല്‍ ആരോപിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് വിവാഹിതനാകാനിരുന്ന യുവാവ് കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ചു