Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹാ കുംഭമേളയ്ക്ക് നാളെ സമാപനം: ഇതുവരെ എത്തയത് 62 കോടിയിലധികം ഭക്തജനങ്ങള്‍

മഹാ കുംഭമേളയ്ക്ക് നാളെ സമാപനം: ഇതുവരെ എത്തയത് 62 കോടിയിലധികം ഭക്തജനങ്ങള്‍

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 25 ഫെബ്രുവരി 2025 (12:50 IST)
മഹാ കുംഭമേള നാളെ സമാപിക്കും. അവസാനിക്കുന്നത് ശിവരാത്രി ദിവസത്തെ സ്‌നാനത്തോടെയാണ്. ഇതുവരെ 62 കോടിയിലധികം ഭക്തജനങ്ങളാണ് പ്രയാഗ് രാജില്‍ എത്തിയിട്ടുള്ളതെന്ന് യുപി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. കഴിഞ്ഞദിവസം ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍, നടി കത്രീന കൈഫ്, മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ തുടങ്ങിയവര്‍ ത്രിവേണി സംഗമത്തില്‍ പുണ്യ സ്‌നാനം ചെയ്തിരുന്നു.
 
കുംഭമേളയിലെ തിരക്കുകള്‍ നിയന്ത്രിക്കാന്‍ ഡല്‍ഹി, പ്രയാഗ് രാജ് റെയില്‍വേ സ്റ്റേഷനുകളില്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലും കുംഭമേള നടക്കുന്ന ഇടങ്ങളിലും മരണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് നടപടി.
 
അതേസമയം കുംഭമേളയിലെ ക്രമീകരണങ്ങളില്‍ ആരോപണങ്ങളുമായെത്തിയ പ്രതിപക്ഷത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴുകന്മാര്‍ എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊലയ്ക്കു പിന്നില്‍ ലഹരിയോ? പൊലീസിനു സൂചനകള്‍ ലഭിച്ചു, ചുറ്റിക കൊണ്ട് ഒന്നിലേറെ തവണ അടിച്ചു !