Select Your Language

Notifications

webdunia
webdunia
webdunia
webdunia

Shivratri Wishes in Malayalam: ശിവരാത്രി ആശംസകള്‍ മലയാളത്തില്‍

മഹാശിവരാത്രിയുടെ മഹത്തായ അവസരത്തില്‍, ശിവന്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും അനുഗ്രഹം ചൊരിയട്ടെ

Shivratri Wishes in Malayalam

രേണുക വേണു

, ചൊവ്വ, 25 ഫെബ്രുവരി 2025 (10:54 IST)
Shivratri Wishes in Malayalam

Shivratri Wishes in Malayalam: മഹാശിവരാത്രിയുടെ ചൈതന്യത്തില്‍ ഹൈന്ദവ മതവിശ്വാസികള്‍. ശിവനേയും പാര്‍വതിയേയും ആദരിക്കാനും ഇരുവര്‍ക്കും പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും സമര്‍പ്പിക്കാനുമുള്ള ദിവസമാണ് ശിവരാത്രി. ശിവക്ഷേത്രങ്ങളില്‍ പ്രത്യേക പരിപാടികള്‍ നടക്കും. പ്രിയപ്പെട്ടവര്‍ക്ക് ശിവരാത്രി ആശംസകള്‍ മലയാളത്തില്‍ നേരാം...
 
ശിവദേവന്റെ ദൈവിക ശക്തി നിങ്ങളില്‍ നിറയട്ടെ. ജീവിതത്തില്‍ നല്ല ചിന്തകള്‍ നിറയ്ക്കട്ടെ. ഏവര്‍ക്കും ശിവരാത്രി ആശംസകള്‍...! 
 
ശിവദേവന്‍ നിങ്ങളെ അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കട്ടെ. വിശ്വാസത്തില്‍ തുടരാം. ഏവര്‍ക്കും ശിവരാത്രി ആശംസകള്‍...! 
 
നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും മഹാശിവരാത്രി ആശംസകള്‍. സര്‍വശക്തനായ പരമശിവന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്മകളും പൂര്‍ണ്ണ ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ. ശുഭ മഹാ ശിവരാത്രി...!
 
മഹാശിവരാത്രിയുടെ മഹത്തായ അവസരത്തില്‍, ശിവന്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും അനുഗ്രഹം ചൊരിയട്ടെ. നിങ്ങള്‍ക്ക് സന്തോഷകരവും സമൃദ്ധവുമായ ഒരു നല്ല ദിനം ആശംസിക്കുന്നു...!
 
ഇന്ന് പരമശിവന്റെ പുണ്യദിനമാണ്. നിങ്ങളുടെ ഹൃദയത്തിന്റെ സന്തോഷത്തോടെ ഇത് ആഘോഷിക്കൂ, ശിവന്റെ മൂല്യങ്ങള്‍ മനസ്സിലാക്കാന്‍ ആളുകളെ സഹായിക്കൂ. മഹാ ശിവരാത്രി ആശംസകള്‍...!
 
സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതവും ശ്രേഷ്ഠമായ ജ്ഞാനവും നല്‍കി ഞങ്ങളെ അനുഗ്രഹിക്കണമേ. എല്ലാ വീട്ടിലും ഐശ്വര്യം ഉണ്ടാകട്ടെ. ശുഭ് മഹാ ശിവരാത്രി...!
 
ജീവിതത്തില്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യാനും നിങ്ങള്‍ ആഗ്രഹിക്കുന്നത് നേടാനുമുള്ള എല്ലാ ശക്തിയും ശിവദേവന്‍ നിങ്ങള്‍ക്ക് പ്രദാനം ചെയ്യട്ടെ. ഏവര്‍ക്കും മഹാ ശിവരാത്രി ആശംസകള്‍...! 
 
ശിവന്റെ നിരവധി അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് സന്തോഷം, സമാധാനം, നല്ല ആരോഗ്യം, സമ്പത്ത്, സമൃദ്ധി, ഐക്യം എന്നിവ നല്‍കട്ടെ. നിങ്ങള്‍ക്ക് മഹാ ശിവരാത്രി ആശംസകള്‍...!

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shivaratri 2025: എന്താണ് ശിവരാത്രി? ഐതിഹ്യങ്ങള്‍ അറിയാം