“നരേന്ദ്രമോദിയാണ് ബിജെപി വിജയത്തിന്‍റെ മഹാനായകന്‍” - അമിത് ഷായുടെ പ്രഖ്യാപനം നല്‍കുന്ന സന്ദേശം

Webdunia
വെള്ളി, 24 മെയ് 2019 (13:42 IST)
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി നേടിയ വന്‍ വിജയത്തിലെ മഹാനായകന്‍ നരേന്ദ്രമോദിയാണെന്ന അമിത് ഷായുടെ പ്രഖ്യാപനം മോദി - അമിഷ് ഷാ കൂട്ടുകെട്ടിന് ബി ജെ പിയിലുള്ള അപ്രമാദിത്വം ഊട്ടിയുറപ്പിക്കുന്നതാണ്. ഇത് പ്രവര്‍ത്തകരുടെ വിജയമാണെന്നും സര്‍ക്കാര്‍ നയങ്ങളുടെ വിജയമാണെന്നും എല്ലാത്തിലും ഉപരിയായി നരേന്ദ്രമോദിയെന്ന നേതാവിന്‍റെ ജനപ്രിയതയുടെ വിജയമാണെന്നുമാണ് അമിത് ഷാ പ്രഖ്യാപിച്ചത്. 
 
നരേന്ദ്രമോദി സര്‍ക്കാരിന്‍റെ തിരിച്ചുവരവിലൂടെ ദേശീയതയാണ് വിജയം കണ്ടിരിക്കുന്നതെന്നും പ്രതിപക്ഷപാര്‍ട്ടികളുടെ ആശയങ്ങളെ ജനം തകര്‍ത്തെറിഞ്ഞെന്നുമാണ് അമിത് ഷാ പറയുന്നത്. തീര്‍ച്ചയായും, ബി ജെ പിയിലും എന്‍ ഡി എയിലും അമിത് ഷായുടെയും നരേന്ദ്രമോദിയുടെയും വിമര്‍ശകര്‍ ധാരാളമുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും തലപൊക്കാന്‍ അനുവദിക്കാത്ത വിജയമാണ് ഇപ്പോള്‍ മോദി - ഷാ മഹാസഖ്യം നേടിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞത് അടുത്ത അഞ്ചുവര്‍ഷത്തേക്കെങ്കിലും ഈ ചോദ്യം ചെയ്യപ്പെടാനാകാത്ത നേതൃത്വം തുടരുകതന്നെ ചെയ്യും.
 
പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രീണനനയത്തിനും കുടുംബ വാഴ്ചയ്ക്കും അവര്‍ ഉയര്‍ത്തിപ്പിടിച്ച ജാതിരാഷ്ട്രീയത്തിനുമേറ്റ തിരിച്ചടിയാണിതെന്ന് അമിത് ഷാ പ്രഖ്യാപിക്കുന്നു. പതിനേഴ് സംസ്ഥാനങ്ങളില്‍ 50% വോട്ട് ബി ജെ പിക്ക് നേടാനായത് വലിയ നേട്ടം തന്നെയാണെന്നും അദ്ദേഹം പറയുന്നു.
 
ബി ജെ പിക്കെതിരെ മുന്നണിയുണ്ടാക്കാന്‍ ഓടിനടന്ന ചന്ദ്രബാബു നായിഡു സ്വന്തം മണ്ഡലത്തില്‍ ആ സമയം വിനിയോഗിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്ക് അക്കൌണ്ട് തുറക്കാനെങ്കിലും കഴിയുമായിരുന്നു എന്നും അമിത് ഷാ പരിഹസിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

അടുത്ത ലേഖനം
Show comments