മഹാരാഷ്ട്രയില്‍ വീണ്ടും കൊവിഡ് പ്രതിദിന കേസുകള്‍ 10000 കടന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ 10552പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 158 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ആകെ രോഗികളുടെ എണ്ണം പതിനഞ്ചര ലക്ഷം കടന്നു. 41,000 ത്തിലേക്കാണ് മരണസംഖ്യ അടുക്കുകയാണ്.
അതേസമയം കഴിഞ്ഞ 24മണിക്കൂറിനിടെ കര്‍ണാടകയില്‍ 9,265 പേര്‍ക്കും, തമിഴ്നാട്ടില്‍ 4,462 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രാഷ്ട്രീയ നേതാക്കളായ അല്‍ഫോന്‍സ് കണ്ണന്താനം എംപിക്കും സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനും കൊവിഡ് സ്ഥിരീകരിച്ചു.