Webdunia - Bharat's app for daily news and videos

Install App

അർണാബ് ഗോസ്വാമിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്ന് മഹാരാഷ്ട്ര ഗവർണർ

Webdunia
തിങ്കള്‍, 9 നവം‌ബര്‍ 2020 (15:33 IST)
ആത്മഹത്യാ പ്രേരണക്കേസിൽ ജുഡിഷ്യൽ റിമാൻഡിൽ കഴിയുന്ന റിപ്പബ്ലിക് ടിവി ചീഫ് അർണാബ് ഗോസ്വാമിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയറിയിച്ച് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷ്യാരി. ജയിലിൽ വെച്ച് താൻ ആക്രമിക്കപ്പെട്ടുവെന്ന് അർണാബ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഗവർണർ മഹാരാഷ്ട്ര സർക്കാരിനെ ആശങ്കയറിയിച്ചത്.
 
ഇക്കാര്യവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖുമായി ഗവര്‍ണര്‍ സംസാരിച്ചു. കുടുംബാംഗങ്ങളെ കാണാന്‍ അര്‍ണബിനെ അനുവദിക്കണമെന്നും ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അലിബാഗിലെ താത്‌കാലിക ജയിലിൽ അർണാബ് അനധികൃതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് ഞായറാഴ്ചയാണ് അര്‍ണബിനെ തലോജ ജയിലിലേക്ക് മാറ്റിയത്. ജയിലിൽ തനിക്കെതിരെ ആക്രമണമുണ്ടായെന്നും തന്റെ ജീവൻ അപകടത്തിലാണെന്നും അര്‍ണബ് തലോജ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് വാനില്‍ വച്ച് ആരോപിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജയിലിൽ വെച്ച് മുടി മുറിച്ചതിന് പിന്നാലെ യൂട്യൂബർ മണവാളന് മാനസികാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടി നിമിഷാ സജയന്റെ പിതാവ് സജയന്‍ നായര്‍ അന്തരിച്ചു

യമനിലെ ഹൂതി വിമത സൈന്യത്തെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്

ചെറുപ്പം മുതലേ കാണാന്‍ ആഗ്രഹിച്ച വ്യക്തി; മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് കേരള ഗവര്‍ണര്‍

നിയമവിരുദ്ധമായി അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കുടിയേറിയ ഇന്ത്യക്കാരെ രാജ്യത്ത് തിരികെ എത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി

അടുത്ത ലേഖനം
Show comments