മഹാരാഷ്ട്രയിൽ രണ്ടുനില കെട്ടിടം തകർന്നു വീണു; മുന്നറിയിപ്പ് നൽകിയിട്ടും താമസക്കാർ കെട്ടിടം ഒഴിഞ്ഞില്ല
മഹാരാഷ്ട്രയിൽ രണ്ടുനില കെട്ടിടം തകർന്നു വീണു; മുന്നറിയിപ്പ് നൽകിയിട്ടും താമസക്കാർ കെട്ടിടം ഒഴിഞ്ഞില്ല
മഹാരാഷ്ട്രയിൽ രണ്ടുനിലക്കെട്ടിടം തകർന്നു വീണു. മുംബൈ നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ഭിവിണ്ടിയിൽ ഞായറാഴ്ച രാവിലെ 6.45നാണ് സംഭവം നടന്നത്. കെട്ടിടത്തിനടിയിൽ കുടുങ്ങി കിടന്നവരിൽ നാലു പേരെ പുറത്തെടുത്തു. ആറ് പേർ കൂടി കെട്ടിടത്തിനടിയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കെട്ടിടം അപകടാവസ്ഥയിലാണെന്ന് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്ന് വർഷം മുൻപ് ഇതുമായി ബന്ധപ്പെട്ട നിവേദം സർക്കാരിന് സമർപ്പിക്കുകയും ചെയ്തിരുന്നതാണ്, ഭരണകൂടത്തിന്റെ നിർദേശ പ്രകാരം താമസക്കാർ മറ്റിടങ്ങളിലേക്ക് പോയെങ്കിലും കുറച്ച് പേർ കെട്ടിടത്തിൽ തന്നെ താമസിക്കാൻ താൽപ്പര്യം കാണിച്ചിരുന്നു. ഇവർ കെട്ടിടം ഒഴിയാൻ കൂട്ടാക്കിയില്ല. ഒരാഴ്ചക്കുള്ളിൽ ഭിവിണ്ടിയിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്.