Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രചരണത്തിനിടെ എന്താണ് നിങ്ങളുടെ ഊര്‍ജത്തിന്റെ രഹസ്യമെന്ന് റിപ്പോര്‍ട്ടര്‍, അത് സെക്‌സാണെന്ന് മഹുവ മൊയ്ത്ര!

Mahua Moitra

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 19 ഏപ്രില്‍ 2024 (10:45 IST)
പ്രചരണത്തിനിടെ എന്താണ് നിങ്ങളുടെ ഊര്‍ജത്തിന്റെ രഹസ്യമെന്ന് ചോദിച്ച റിപ്പോര്‍ട്ടര്‍ക്ക് മൊഹുവ മൊയ്ത്ര നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മഹുവ മൊയ്ത്രയോട് പ്രചരണത്തിനിടയിലാണ് റിപ്പോര്‍ട്ടറുടെ ചോദ്യം. നിങ്ങളുടെ ഊര്‍ജ്ജത്തിന്റെ രഹസ്യം എന്താണെന്നായിരുന്നു ചോദ്യം. ഒന്നും ആലോചിക്കാതെ 'സെക്‌സ്' എന്നുമറുപടി നല്‍കുകയായിരുന്നു. 
 
അതിന് ശേഷം താന്‍ പറഞ്ഞത് സത്യമാണെന്നും മഹുവ പറഞ്ഞു. എന്നാല്‍ മെഹുവ സെക്‌സ് എന്നല്ല, എഗ്‌സ് എന്നാണ് പറഞ്ഞതെന്നും ചിലര്‍ പറയുന്നു. നാലാം ഘട്ടമായ മെയ് 13 നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. അമൃത റോയിയാണ് ബിജെപിക്കായി ഇവിടെ മത്സരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Thrissur Pooram: സ്ത്രീകള്‍ക്ക് സമാധാനത്തോടെ ആസ്വദിക്കാന്‍ കഴിയുമോ തൃശൂര്‍ പൂരം? പേടിക്കണം ആള്‍ക്കൂട്ടത്തില്‍ നിന്നുയരുന്ന കഴുകന്‍ കൈകളെ..!