Publish Date: Fri, 02 Jul 2021 (12:42 IST)
Updated Date: Fri, 02 Jul 2021 (12:56 IST)
മദ്രാസ് ഐഐടി കാമ്പസില്‍ മലയാളി ഗവേഷക വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. 22കാരനായ ഉണ്ണികൃഷ്ണന്‍ നായരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇലക്ട്രിക് വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് ഇദ്ദേഹം. ഇന്നലെ രാത്രി എട്ടുമണിയോടെ ക്യാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി റോയിപേട്ടയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.