Webdunia - Bharat's app for daily news and videos

Install App

കാംബ്ലിയും ഭാര്യയും ക്രൂരമായി മര്‍ദ്ദിച്ചെന്ന് മധ്യവയസ്‌കന്‍; ശരീരത്ത് സ്‌പര്‍ശിച്ചുവെന്ന് ആന്‍ഡ്രിയ - അടിയേറ്റത് പ്രശസ്‌ത ഗായകന്റെ പിതാവിന്!

കാംബ്ലിയും ഭാര്യയും ക്രൂരമായി മര്‍ദ്ദിച്ചെന്ന് മധ്യവയസ്‌കന്‍; ശരീരത്ത് സ്‌പര്‍ശിച്ചുവെന്ന് ആന്‍ഡ്രിയ - അടിയേറ്റത് പ്രശസ്‌ത ഗായകന്റെ പിതാവിന്!

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (16:01 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം വിനോദ് കാംബ്ലിയും ഭാര്യയും മര്‍ദ്ദിച്ചെന്ന് വ്യക്തമാക്കി മധ്യവയസ്‌കന്‍ പൊലീസില്‍ പരാതി നല്‍കി.

മുംബൈ സ്വദേശിയും ഗായകൻ അങ്കിത് തിവാരിയുടെ പിതാവുമായ രാജേന്ദ്ര കുമാർ തിവാരിയാണു കാംബ്ലിക്കും ഭാര്യ ആന്‍ഡ്രിയയ്‌ക്കുമെതിരെ പരാതി നല്‍കിയത്. പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തു.

പേരക്കുട്ടിയോടൊപ്പം മാളിനുള്ളിലൂടെ നടക്കുന്നതിനിടയിൽ ഒരു സ്‌ത്രീ തന്റെ മുഖത്തടിച്ചുവെന്നാണ് രാജേന്ദ്ര കുമാർ തിവാരി പരാതിയില്‍ പറയുന്നത്.

മാളില്‍ തന്നെയുണ്ടായിരുന്ന ഇളയമകനുമൊപ്പം ഈ സ്‌ത്രീയുടെ അടുത്തു ചെന്നപ്പോളാണ് അവർ കാംബ്ലിയുടെ ഭാര്യയാണെന്നു മനസ്സിലായത്. സംസാരത്തിനിടെ കാംബ്ലിയും ഭാര്യയും അംഗരക്ഷകരും ചേർന്നു ക്രൂരമായി മര്‍ദ്ദിച്ചെന്നും രാജേന്ദ്ര കുമാർ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കാംബ്ലിയും ഭാര്യയും തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാളിനുള്ളിലെ സി സി ടി വി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ടെന്നും രാജേന്ദ്ര കുമാർ പറഞ്ഞു. അതേസമയം, രാജേന്ദ്ര കുമാർ തന്റെ ശരീരത്തില്‍ മോശമായി സ്‌പര്‍ശിച്ചെന്ന് ആന്‍ഡ്രിയയും വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ചൈനയാണ് ഭീഷണി, ഇന്ത്യയെ പിണക്കരുത്, ട്രംപിന് മുന്നറിയിപ്പുമായി വീണ്ടും നിക്കി ഹേലി

5100 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ച് റിലയൻസ് ഫൗണ്ടേഷൻ

താമരശേരിയില്‍ ഏഴ് വയസ്സുകാരന് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു: രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞദിവസം മരണപ്പെട്ട ഒന്‍പതുകാരിയുടെ സഹോദരന്

ഡാറ്റ പാക്കുകൾ, മറ്റ് ഓപ്പറേറ്റർമാരേക്കാൾ കുറഞ്ഞ നിരക്ക് ജിയോയിലെന്ന് ബിഎൻപി പാരിബാസ് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments