അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ തീവ്രവാദ സ്വഭാവമുള്ളവര്‍; കുറ്റക്കാര്‍ക്കെതിരെ കർശന നടപടി - മുഖ്യമന്ത്രി
അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ തീവ്രവാദ സ്വഭാവമുള്ളവര്‍; കുറ്റക്കാര്‍ക്കെതിരെ കർശന നടപടി - മുഖ്യമന്ത്രി
Publish Date: Mon, 02 Jul 2018 (14:53 IST)
Updated Date: Mon, 02 Jul 2018 (14:54 IST)
എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ ക്യാമ്പസിന് പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അത്യന്തം അപലപനീയമായ സംഭവമാണ് മഹാരാജാസില്‍ ഉണ്ടായത്. അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിലുള്ളവർക്കെതിരെ കർശന നടപടിയെടുക്കും. ഇക്കാര്യത്തില്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനകം മൂന്നു പേരെ കസ്റ്റഡിയിലെടുത്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വളരെ ആസൂത്രിതമായിട്ടാണ് കൊലപാതകം നടന്നതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ക്യാമ്പസിന് പുറത്തു നിന്നെത്തിയവരാണ് അക്രമത്തിന് നേതൃത്വം നൽകിയത്. തീവ്രവാദത്തിനെതിരെ മതനിരപേക്ഷസമൂഹം ജാഗ്രതയോടെ അണിനിരക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തിലെ ക്യാമ്പസുകളുടെ സമാധാനം തകര്‍ക്കാനുള്ള നീക്കം ഏതു ഭാഗത്തു നിന്നായാലും സർക്കാർ കർശനമായി നേരിടും. ക്യാമ്പസുകളിൽ സമാധാനം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.