അനുജത്തിക്കു മുന്‍പ് വിവാഹം കഴിച്ചതിന്റെ പേരില്‍ കുറ്റപ്പെടുത്തലും പരിഹാസവും; മധുരയില്‍ യുവാവ് ജീവനൊടുക്കി, മനോവിഷമത്താല്‍ ഭാര്യ തൂങ്ങിമരിച്ചു

Webdunia
വെള്ളി, 17 ഡിസം‌ബര്‍ 2021 (08:23 IST)
അനുജത്തിയുടെ വിവാഹത്തിനു മുന്‍പ് പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ ബന്ധുക്കളും നാട്ടുകാരും കുറ്റപ്പെടുത്തിയതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഭര്‍ത്താവ് മരിച്ചതറിഞ്ഞ് മനോവിഷമത്തില്‍ 21 കാരിയായ ഭാര്യയും ജീവനൊടുക്കി. മധുര അവണിയാപുരത്താണ് സംഭവം. ഇരുവര്‍ക്കും അഞ്ച് മാസം പ്രായമുള്ള കുഞ്ഞുണ്ട്. 
 
ശിവഗംഗ സ്വദേശിയായ പ്രസാദ് (23), ഭാര്യ മുത്തുമാരി (21) എന്നിവരാണ് മരിച്ചത്. ഇരുവീട്ടുകാരുടെയും എതിര്‍പ്പിനിടെ ഒന്നരവര്‍ഷം മുന്‍പായിരുന്നു ഇവരുടെ പ്രണയവിവാഹം. തുടര്‍ന്ന് അവണിയാപുരത്ത് വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞയിടെ ശിവഗംഗയിലെ സ്വന്തം വീട്ടിലേക്കുപോയ പ്രസാദ് ബന്ധുക്കളുടെ കുറ്റപ്പെടുത്തലുകള്‍ കാരണം മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് മുത്തുമാരിയെയും കുഞ്ഞിനെയും മുത്തുമാരിയുടെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോയി. ഭര്‍ത്താവിന്റെ മരണം യുവതിയെ കടുത്ത മാനസിക സംഘര്‍ഷത്തിലാക്കി. കഴിഞ്ഞ ദിവസം പ്രസാദിന്റെ ഷര്‍ട്ട് ധരിച്ച് പോക്കറ്റില്‍ ഫോട്ടോയുംവെച്ച് മുത്തുമാരിയും തൂങ്ങിമരിക്കുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കൊലപാതകത്തിന് പിന്നിലെ കാരണം പറഞ്ഞ് പ്രതി

അടുത്ത ലേഖനം
Show comments