Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകളെ അടക്കാൻ കുഴിയെടുത്തു, 3 അടി താഴെ മൺകുടത്തിൽ ജീവനോടെ മറ്റൊരു കുഞ്ഞ്; യുവാവിനു വിധി കാത്ത് വെച്ച സമ്മാനം

മകളെ അടക്കാൻ കുഴിയെടുത്തു, 3 അടി താഴെ മൺകുടത്തിൽ ജീവനോടെ മറ്റൊരു കുഞ്ഞ്; യുവാവിനു വിധി കാത്ത് വെച്ച സമ്മാനം

ചിപ്പി പീലിപ്പോസ്

, തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (11:28 IST)
പ്രസവത്തെ തുടർന്ന് മരണപ്പെട്ട കുഞ്ഞിനെ അടക്കം ചെയ്യാൻ കുഴിയെടുത്ത പിതാവിനെ കാത്തിരുന്നത് അപ്രതീക്ഷിത സമ്മാനം. നവജാത ശിശുവിനെ അടക്കാൻ കുഴിയെടുത്തപ്പോൾ അതിനു 3 അടി താഴെ ഒരു മൺകുടത്തിൽ ജീവനോടെ മറ്റൊരു കുഞ്ഞ്. മധ്യപ്രദേശിലെ ബറേലിയയിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.
 
ഹിതേഷ്കുമാർ സിരോഹി - വൈശാലി എന്ന ദമ്പതികൾക്കാണ് സ്വന്തം കുഞ്ഞ് മരണപ്പെട്ടപ്പോൾ മറ്റൊരു കുഞ്ഞിനെ ദൈവം നൽകിയത്. പൂർണ വളർച്ച എത്താതെ 7 മാസം മാത്രം പ്രായമായ കുട്ടിക്ക് വൈശാലി ജന്മം നൽകിയെങ്കിലും മിനിറ്റുകൾക്കകം കുഞ്ഞ് മരിക്കുകയായിരുന്നു. 
 
സന്ധ്യയോടെ മൃതദേഹം മറവു ചെയ്യാൻ കുഴിയെടുക്കവെയാണ് കുഴിയ്ക്കുള്ളിൽ മൺകുടം കണ്ടത്.  കുടം പുറത്തെടുത്തപ്പോൾ അതിനകത്ത് പെൺകുഞ്ഞിനെ കണ്ടെത്തിയ സിരോഹിക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. ശ്വാസത്തിനായി പിടഞ്ഞു കൊണ്ടിരുന്ന കുഞ്ഞിനെ അതിവേഗം അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് അപകടനില തരണം ചെയ്തു.
 
കുട്ടിയെ ജീവനോടെ മറവു ചെയ്ത മാതാപിതാക്കളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചില്ലെന്നു പൊലീസ് പറഞ്ഞു. മാതാപിതാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ കുട്ടിയെ ഹിതേഷ് കുമാറിനും ഭാര്യയ്ക്കും നൽകാനും സാധ്യതയുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്