അയാൾ മന്ത്രം ചൊല്ലിയ ശേഷം എനിക്ക് ഒന്നും ഓർമ്മയില്ല; പറഞ്ഞതെല്ലാം ചെയ്‌തു - യുവതിയുടെ വെളിപ്പെടുത്തൽ
അയാൾ മന്ത്രം ചൊല്ലിയ ശേഷം എനിക്ക് ഒന്നും ഓർമ്മയില്ല; പറഞ്ഞതെല്ലാം ചെയ്‌തു - യുവതിയുടെ വെളിപ്പെടുത്തൽ
Publish Date: Mon, 12 Nov 2018 (16:10 IST)
Updated Date: Mon, 12 Nov 2018 (16:17 IST)
അസ്സമിൽ യുവതിയെ മയക്കിക്കിടത്തി യുവാവ് 4,000 രൂപ തട്ടിയെടുത്തു. പണം തരാത്ത പക്ഷം നിങ്ങളുടെ അമ്മ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ മരിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ബർക്ക ഹസാരിക എന്ന യുവതിയ്‌ക്ക് നേരെയാണ് ഭീഷണിയുണ്ടായത്.
മതപരമായ ചടങ്ങിന് വേണ്ടി ഫണ്ട് പിരിക്കുന്നതിനായാണ് യുവാവ് ഹസാരികയുടെ വീട്ടിലെത്തിയത്. 200 രൂപ നൽകി അതിൽ നിന്ന് 50 രൂപ ആവശ്യത്തിനായെടുത്ത് ബാക്കി തിരികെ നൽകാൻ ബർക്ക ഹസാരിക ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, അയാൾ പണം മുഴുവനായും എടുത്ത് വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.
തുടർന്ന്, യുവാവ് ഒരു പ്രത്യേക പ്രാർത്ഥന ചൊല്ലുകയും താൻ മോഹാലസ്യപ്പെടുകയുമായിരുന്നെന്ന് ഹസാരിക പറയുന്നു. ശേഷം എല്ലാം അയാൾ പറയുന്നതുപോലെ അനുസരിക്കുകയായിരുന്നു. അടുത്തുള്ള എടിഎമ്മിൽ അയാൾക്കൊപ്പം പോയി 3,100 രൂപ പിൻവലിക്കുകയും തുടർന്ന് അത് അയാൾക്ക് നൽകുകയും ചെയ്‌തു.
ശേഷം, അയാൾ തന്നെ ഹാസാരികയെ വീട്ടിൽ തിരിച്ചുകൊണ്ടുവിടുകയും ചെയ്‌തു. അതിന് ശേഷമായിരുന്നു നടന്ന സംഭവങ്ങൾ എല്ലാം ഹസാരികയ്‌ക്ക് മനസ്സിലായത്. അപ്പോൾ തന്നെ കാര്യങ്ങൾ വിശദീകരിച്ച് അവർ പൊലീസിൽ പരാതി നൽകുകയും ചെയ്‌തു.